മലപ്പുറം ജില്ലയുടെ കിഴക്ക് ഭാഗത്തായി സാധാരണക്കാരായ ആളുകൾ
തിങ്ങിത്താമസിക്കുന്ന ഒരു കാർഷിക സമൃദ്ധമായ പ്രദേശമാണ് തുവ്വൂർ. ഏറനാട് താലൂക്കിന്റെ ഭാഗമായിരുന്ന ഈ
പ്രദേശം പിന്നീട് നിലമ്പൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ഭാഗമായി. 1962
ലാണ് തുവ്വൂർ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. നിലവിൽ 17 വാർഡുകളാണ് ഗ്രാമ പഞ്ചായത്തിലുള്ളത്.
തുവ്വൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയായി ഒരു സഹകരണ വായ്പാ സംഘം എന്ന ആശയത്തിൽ നിന്നാണ് തുവ്വൂർ
പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ തുടക്കം.
ശ്രീ പി.കെ അബ്ദുള്ള ചീഫ് പ്രമോട്ടർ ആയി രൂപീകരിച്ച കമ്മിറ്റി സ്ഥലത്തെ പ്രധാനികളെയും സഹകരണ മനോഭാവമുള്ള
സാധാരണക്കാരെയും സമീപിച്ച് ചെറിയ ചെറിയ സംഖ്യകൾ ഓഹരിയായി സമാഹരിച്ചാണ് പ്രവർത്തനം തുടങ്ങുന്നത്.
തുടക്കത്തിൽ ചെറിയ തോതിൽ നിക്ഷേപം സ്വീകരിക്കലും വായ്പ വിതരണവും നടത്തിപ്പോന്ന ബാങ്ക് ഇന്ന് ഉയർന്ന
രീതിയിൽ നിക്ഷേപം സ്വീകരിക്കലും വലിയ സംഖ്യകൾ വിവിധ ഇനങ്ങളിലായി വായ്പകൾ നൽകുകയും ചെയ്ത് വരുന്നു.
കൂടാതെ കാലോചിതമായ രീതിയിൽ മറ്റു ബാങ്കിങ് പ്രവർത്തനങ്ങളും നടത്തുന്നു.
1994, നവംബര്‍ 9-)൦ തിയ്യതി എം. 492 നമ്പര്‍ ആയി രജിസ്റ്റർ ചെയ്ത് 21-)൦ തിയ്യതി പ്രവർത്തനം തുടങ്ങിയ
സ്ഥാപനം ഇന്ന് തുവ്വൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ്. 30 വർഷത്തെ
പാരമ്പര്യമുള്ള ബാങ്ക് കഴിഞ്ഞ കുറെ വർഷങ്ങളായി നല്ല സാമ്പത്തിക അടിത്തറയോട് കൂടി മികവുറ്റ
പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ തുവ്വൂർ അങ്ങാടിയിൽ വാടകക്കെട്ടിടത്തിൽ
പ്രവർത്തനം തുടങ്ങിയ ബാങ്ക് ഇന്ന് തുവ്വൂർ അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്വന്തം കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നത്. തുവൂരിലെ പ്രധാന ശാഖക്ക് പുറമെ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ നീലാഞ്ചേരിയിൽ
കഴിഞ്ഞ 10 വർഷത്തോളമായി ഒരു ശാഖയും പ്രവർത്തിച്ച് വരുന്നു. നല്ല പലിശ നിരക്കിൽ നിക്ഷേപങ്ങൾ
സ്വീകരിക്കുകയും മിതമായ നിരക്കിൽ സ്വർണ്ണ പണയ വായ്പ ഉൾപ്പെടെ വിവിധ വായ്പകളും നൽകി വരുന്ന ബാങ്ക്
സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് പല പ്രവർത്തനങ്ങളും കാലങ്ങളായി നടത്തി വരുന്നു.
ശ്രീ.പി.കെ അബ്ദുള്ള പ്രസിഡണ്ടായ ഭരണസമിതിയാണ് ബാങ്കിന്റെ ആദ്യ കാല
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നീട് ശ്രീ.കളത്തിൽ കുഞ്ഞാപ്പു ഹാജി, ശ്രീ .ടി.കെ കമ്മുട്ടി
ഹാജി, ശ്രീ .പി.പി.അബ്ദുൽ നാസർ, ശ്രീ
.പി.എ മജീദ്, ശ്രീ.ഇ.എം സുബൈർ .എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതികൾ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി. നിലവിൽ ശ്രീ.പി സലാഹുദ്ധീൻ പ്രസിഡണ്ടും ശ്രീ എ.ഉമർ വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയാണ്
ബാങ്കിന്റെ ഭരണ നിർവ്വഹണം നടത്തുന്നത്.
ശ്രീ.ഫിറോസ് ആനപ്പട്ടത്ത്, ബുഷറ, പി.കെ, മുഹമ്മദ് കിഴക്കുംപറമ്പന്‍, സിദ്ധീക്ക് ഒ.പി, മുരളി
തെക്കുംപുറത്ത്, സൈറാ ബാനു കൊറ്റങ്ങോടന്‍, വിമലം തയ്യില്‍
എന്നിവർ നിലവിലെ ഭരണ സമിതിയംഗങ്ങളുമാണ്.
ശ്രീ കൊരമ്പയിൽ സൈനുദ്ധീൻ ആയിരുന്നു ബാങ്കിന്റെ ആദ്യ സെക്രട്ടറി. പിന്നീട് ശ്രീമതി എൻ. വാസന്തി
സെക്രട്ടറിയായി.മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ശ്രീ.ടി.പി. അബ്ദുൽ റഹൂഫ് ഇടക്കാലത്ത് ചീഫ്
എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്തു. നിലവിൽ കേരള ബാങ്കിലെ ശ്രീ. ഒ.പി. സമീറലി ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറായി സേവനം ചെയ്യുന്ന സ്ഥാപനത്തിൽ ശ്രീ.എ.മുഹമ്മദ് ഉഷാമത്ത് (അസിസ്റ്റന്റ് സെക്രട്ടറി) ശ്രീ.ടി.
ഇബ്റാഹിം (ഇന്റേണൽ ഓഡിറ്റർ), ശ്രീ.എം.കെ.മുസ്തഫ അബ്ദുൽ ലത്തീഫ് (അക്കൗണ്ടന്റ് ), ശ്രീ.എ.പി ഹസ്കർ
(സീനിയർ ക്ലർക്ക്), ശ്രീ.എൻ.കെ ഹസ്കർ (ജൂനിയർ ക്ലർക്ക്) ശ്രീമതി.ശിൽപ (ജൂനിയർ ക്ലർക്ക് ) എന്നിവർ
ജീവനക്കാരായി സേവനം ചെയ്യുന്നു.
A Class Members
D Class Members
C Class Members
Meet Our Excellent Team
PRESIDENT
VICE PRESIDENT
CHIEF EXECUTIVE OFFICER
DIRECTOR
DIRECTOR
DIRECTOR
DIRECTOR
DIRECTOR
DIRECTOR
DIRECTOR
CHIEF EXECUTIVE OFFICER
ASSISTANT SECRETARY
internal auditor
ACCOUNTANT
SRENIO CLERK
SENIOR CLERK
JUNIOR CLERK
GOLD APPRAISER
DAILY COLLECTION AGENT
DAILY COLLECTION AGENT
DAILY COLLECTION AGENT
PEON
ATTENDER
NIGHT WATCH MAN
PART TIME SWEEPER
What we do?
മിതമായ നിരക്കിൽ സ്വർണ്ണ പണയവായ്പകൾ
മിതമായ നിരക്കിൽ അംഗങ്ങൾക്ക് ബാങ്കിൻ്റെ ഹെഡ് ഓഫീസ് ശാഖയിൽ ലോക്കർ സൗകര്യം ലഭ്യമാണ്
ഹൗസിംഗ് ലോൺ 10 ലക്ഷം രൂപ വരെ 10 വർഷ കാലത്തേക്ക്.
ബിസിനസ് ആവശ്യങ്ങൾക്ക് ക്യാഷ് ക്രെഡിറ്റ് വായ്പ്പ 10 ലക്ഷം രൂപ വരെ.
വിവിധ ആവശ്യങ്ങൾക്ക് ദീർഘ കാല വായ്പ 4 ലക്ഷം രൂപ വരെ 5 വർഷ കാലത്തേക്ക്.
വിവിധ ആവശ്യങ്ങൾക്ക് മധ്യകാല വായ്പ്പ 4 ലക്ഷം രൂപ വരെ 3 വർഷ കാലത്തേക്ക്
വിവിധ ആവശ്യങ്ങൾക്ക് ഹ്രസ്വകാല വായ്പ്പ 1 ലക്ഷം രൂപ വരെ 1 വർഷ കാലത്തേക്ക്.
വിവിധ ആവശ്യങ്ങൾക്ക് ആൾജാമ്യ വായ്പ്പ 25000 രൂപ വരെ 1 ഒരുവർഷ കാലത്തേക്ക്.
| സാമ്പത്തിക വർഷം | 2019-20 | 2020-21 | 2021-22 | 2022-23 | 2023-24 |
|---|---|---|---|---|---|
| ഓഹരി മൂലധനം | 61.83 | 65.67 | 64.11 | 66.04 | 70.30 |
| നിക്ഷേപം | 1,848.96 | 2,532.94 | 2,611.55 | 2,873.94 | 3,790.11 |
| വായ്പ്പകൾ | 2,332.26 | 2,509.49 | 2,512.26 | 2,538.05 | 2,754.28 |
| ഇൻവെസ്റ്റ്മെന്റ് | 189.54 | 897.47 | 1,138.80 | 1,397.64 | 1,676.72 |
| കുടിശ്ശിക | 13.26% | 7.80% | 7.79% | 6.50% | 5.54% |
| അറ്റലാഭം | 5.55 | 17.73 | 17.26 | 12.87 | 21.13 |